Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 10 ദാമ്പത്യവിശുദ്ധി പാലിക്കുക

വിവാഹബന്ധത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പഴയനിയമവും പുതിയ നിയമവും അവതരിപ്പിക്കുന്ന ചിന്തകളാണ് ഈ പാഠത്തിലുള്ളത്. ദാമ്പത്യ ജീവിതത്തെ ഈശോ അനുഗ്രഹിക്കുന്നതായി ഇവിടെ കാണാം. വിശ്വസ്തതപാലിച്ച വിശുദ്ധിയില്‍ ജീവിക്കാന്‍ ഈശോ ദമ്പതികളെ ക്ഷണിക്കുന്നു. നല്ല കുടുംബങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ ഇന്നത്തെ കുട്ടികള്‍ നല്ല മനോഭാവത്തോടെ വളരണം. അതിനു സഹായിക്കുന്ന വിധത്തില്‍ ഈ പാഠം ഉപയോഗിക്കണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. വിവാഹം ഒരു കൂദാശയാണ്.
    2. നല്ല കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്‍റെയും നട്ടെല്ല്.
  2. മനോഭാവം

    1. കുടുംബത്തില്‍ ജനിക്കാനും ജീവിക്കാനും കഴിഞ്ഞതില്‍ നാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം.
    2. വിശുദ്ധമായ ജീവിതത്തിനുള്ള വിളയാണ് വിവാഹ ജീവിതമെന്ന് നാം മനസ്സിലാക്കണം.

  3. ശീലം

    1.കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനുവേണ്ടി ഞാന്‍ ദിവസവും പ്രാര്‍ത്ഥിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ആശംസാകാര്‍ഡുകള്‍ സമ്പൂര്‍ണ്ണബൈബിള്‍, ചാര്‍ട്ടുപേപ്പര്‍, അനുദിനവിശുദ്ധര്‍
  5. പാഠാവതരണം

    പദസൂര്യന്‍ തയ്യാറാക്കി പാഠാവതരണം നിര്‍വ്വഹിക്കാം.

    മുകളില്‍ കൊടുത്തവിധം വിവാഹാഘോഷവുമായി ബന്ധപ്പെട്ട് വസ്തുക്കളുടെയും കര്‍മ്മങ്ങളുടെയും പദസൂര്യന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുക. പട്ടുസാരി, ആഭരണം, മോതിരം മാറല്‍, വീഡിയോ, പന്തല്‍, യാത്രകള്‍, വിവാഹസദ്യ, മധുരംവയ്ക്കല്‍ തുടങ്ങിയ വാക്കുകള്‍ എഴുതാന്‍ ഇടയുണ്ട്. ഇവയില്‍ കൂദാശ, ആശീര്‍വാദം, കുര്‍ബ്ബാന, പ്രതിജ്ഞ തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക. അവയില്‍ ഊന്നി ലഘുചര്‍ച്ച നടത്തുക. കൗദാശികമായ കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കേണ്ടതിലേക്ക് ശ്രദ്ധയൂന്നി പാഠത്തിലേക്കു പ്രവേശിക്കാം. താലികെട്ട്, മന്ത്രകോടി അണിയിക്കല്‍, പ്രതിജ്ഞ എന്നിവയുടെ അര്‍ത്ഥം വിശദീകരിച്ച് വിവാഹജീവതത്തിലെ അടിസ്ഥാനകടമകള്‍ അവിഭാജ്യത, വിശുദ്ധി എന്നിവയൊക്കെ അവതരിപ്പിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    ചര്‍ച്ച ചെയ്യാനുള്ള വിഷയം കുട്ടികള്‍ക്ക് വിശദമായി വ്യക്തമാക്കിക്കൊടുക്കണം. അഴരുടെ നിലവാരത്തിനു ചേര്‍ന്ന കാര്യങ്ങള്‍ മാത്രം ചര്‍ച്ചച്ചെയ്താല്‍ മതി.
  1. ആശംസകള്‍

    മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനം ഏതാണെന്ന് കുട്ടികള്‍ ചോദിച്ചറിയട്ടെ. അന്നേദിവസം ആശംസകള്‍ അര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കാം. പൂക്കള്‍, ആശംസകാര്‍ഡുകള്‍, ചെറിയ സമ്മാനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും നല്‍കുന്നതും നല്ലതാണ്.
  2. വിവാഹിതര്‍ വിശുദ്ധര്‍

    വിവാഹിതരായ വിശുദ്ധരുടെ പേരുകള്‍ ശേഖരിച്ച് എഴുതാന്‍ അവസരം നല്‍കണം. അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും ആവശ്യപ്പെടണം. ഉദാ: വി.മോനിക്ക, വി.ജാന്നാ, വാ.ഫ്രെഡറിക്ക് ഓസാനാം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst